Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Five Excise Officials

Kannur

അ​ഞ്ച് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശി​ഷ്ട സേ​വ​ന പു​ര​സ്കാ​രം

ക​ണ്ണൂ​ർ: എ​ക്സൈ​സ് വ​കു​പ്പി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പു​ര​സ്കാ​ര​ത്തി​ന് ജി​ല്ല​യി​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ർ​ഹ​രാ​യി. വ​കു​പ്പി​ലെ മി​ക​ച്ച സേ​വ​നം, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​നം, ല​ഹ​രി വി​രു​ദ്ധ ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.

അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​സി. ഷി​ബു, സി. ​അ​ജി​ത്ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​പി. സു​ഹൈ​ൽ, എം.​കെ. പ്ര​സ​ന്ന, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​വി. ഗ​ണേ​ഷ് ബാ​ബു എ​ന്നി​വ​രാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. ജി​ല്ല​യി​ലെ സു​പ്ര​ധാ​ന എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ലും കേ​സു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ലും നി​ർ​ണാ​യ പ​ങ്കു വ​ഹി​ച്ച​വ​ർ കൂ​ടി​യാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ൾ.

Latest News

Corehub Up